മഹാബലിയോട് ചോദിക്കാം
കേരളത്തില്‍ ഇപ്പോള്‍ നിറഞ്ഞോടുന്ന ഒരു സിനിമയേതാ മാവേലി..?
മാവേലി : സിനിമയല്ല... അതൊരു മെഗാസീരിയലാണ്.. വി.എസ് - പിണറായി നാടകം ആറാംവര്‍ഷം!
എല്‍.ഡി.എഫ് ഭരണകാലത്ത് പാതാളത്തില്‍നിന്ന് കേരളത്തിലെത്താന്‍ റോഡിലെ ഗട്ടറുകള്‍ മതിയായിരുന്നു.. ഇപ്പോഴോ..?
മഹാബലി : പാതാളത്തില്‍ അഞ്ചാംമന്ത്രിയുടെ കാര്‍ എത്തിയേക്കും!
ഒരുവര്‍ഷത്തെ ഭരണത്തിനിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ഡിയുടെ ഏറ്റവും വലിയ ബുദ്ധിപരമായ നീക്കമെന്താണ്?
മഹാബലി : തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രിയാക്കിയ കരുനീക്കം
അഞ്ചാം മന്ത്രിയെക്കൊണ്ഡ് കേരളത്തിനുണ്ഡായ പ്രയോജനം...?
മഹാബലി : ഖജനാവിന്റെ ഭാരം കുറഞ്ഞുകിട്ടും
വിമാനയാത്രാ വിവാദവും എസ്.എം.എസ് വിവാദത്തിനുമൊക്കെ ശേഷം മന്ത്രി പിജെ ജോസഫ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ കയറിപ്പിടിച്ചിരിക്കുന്നതിന്റെ ലക്ഷ്യം?
മഹാബലി : ജയലളിത കുമാരിയായതിനാലാകും. പോരാത്തതിന് എസ്.എം.എസ് ചാര്‍ജ്ജൊക്കെ കൂടിയില്ലേ..?
മണിയുടെ കൊലവെറി വെളിപ്പെടുത്തലിനെക്കുറിച്ച് എന്തുപറയുന്നു..?
മഹാബലി : കേരളത്തില്‍ സത്യം തുറന്നു പറയാനുള്ളത് അല്ലെന്ന്‍ മനസ്സിലായി
No comments:
Post a Comment