സ്വയംവരം
സ്വരസുധ
മുഴങ്ങീ പാവന ഗീതം മൃദുല ചിത്തതരംഗങ്ങള്‍!
ഒഴുകീ ശോഭവിരിയും ശബളിത നൃത്തവിലോചനമാര്‍
കാവ്യമുണരും കുളിരില്‍ തങ്ങീ നറുമലരിന്‍ ഗന്ധം
പൊട്ടിച്ചിതറീ കതിരുകള്‍ വര്‍ണ്ണം നിറയും പൂന്തിരിപോല്‍
എന്തൊരുനാദം, വര്‍ണ്ണം, നിഴലുകള്‍ എന്തൊരു ആരാമം!
എന്തൊരു മായാലോകം ഭൂവില്‍ മറ്റൊരു നാകംപോല്‍
തങ്കപ്രഭയില്‍ മുങ്ങിവിളങ്ങിയുയര്‍ന്നൊരു ദേവതപോല്‍
സ്വയംവരദിവമന്തികേ രുചിരാംഗി രാജകുമാരി തന്‍
രാജ്യമുണര്‍ന്നൂ.. മോദത്തംബുരു മീട്ടിയമര്‍ന്നൂ ജനപഥങ്ങള്‍
ഒരുങ്ങീ സ്വയംവര സദസ്സും നൃപനും കൊട്ടാരക്കെട്ടും
തുടരും

No comments:
Post a Comment